ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ പങ്കാളിയെ കുത്തിക്കൊന്ന് 22കാരൻ

Published : Jul 19, 2025, 10:53 AM IST
man kills live in partner

Synopsis

അമിത രക്തസ്രാവം മൂലം പുഷ്പ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പുഷ്പയുടെ അമ്മ ഗംഗയെയും ഇടപെടാൻ ശ്രമിച്ച സഹോദരനെയും ഷമ്മ ആക്രമിച്ചു.

അമരാവതി: ലൈംഗിക തൊഴിലിലേക്ക് ഇറങ്ങണമെന്ന ആവശ്യം നിരസിച്ചതോടെ 22കാരിയായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. പുഷ്പ എന്ന യുവതിയെ ഷെയ്ക് ഷമ്മ എന്ന 22കാരനാണ് കൊലപ്പെടുത്തിയത്. ആന്ധ്ര പ്രദേശിലെ അംബേദ്കർ കൊനസീമ ജില്ലയിലാണ് സംഭവം.

ബിസവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുഷ്പ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി ഷമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇരുവരും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷമ്മ അടുത്തിടെ സംശയിക്കാൻ തുടങ്ങിയെന്ന് പൊലീസ് പറയുന്നു. മാത്രമല്ല ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചു. മദ്യപിച്ച് പുഷ്പയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടായി. ലൈംഗിക തൊഴിലിലേക്ക് ഇറങ്ങില്ലെന്ന് പുഷ്പ തറപ്പിച്ച് പറഞ്ഞതോടെ ഷമ്മ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെഞ്ചിന്റെ ഇടതു വശത്തും കാലിലും കുത്തി. പുഷ്പയുടെ അമ്മ ഗംഗയെയും ഇടപെടാൻ ശ്രമിച്ച സഹോദരനെയും ഷമ്മ ആക്രമിച്ചു. ഇരുവർക്കും പരിക്കേറ്റു. അമിത രക്തസ്രാവം മൂലം പുഷ്പ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രജോളു സർക്കിൾ ഇൻസ്പെക്ടർ നരേഷ് കുമാർ പറഞ്ഞു. നിലവിൽ ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം
യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം