ഓണാവധി വെട്ടിച്ചുരുക്കിയെന്ന വാര്‍ത്ത വ്യാജം; സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ്

By Web TeamFirst Published Aug 13, 2018, 11:56 AM IST
Highlights

മഴക്കെടുതി മൂലം അവധി നൽകിയ ജില്ലകളിൽ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്നു വിദ്യാഭ്യാസവകുപ്പ്. ഓണാവധി വെട്ടിച്ചുരുക്കിയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ഡിപിഐയുടെ ഒഫീസ് അറിയിച്ചു.

തിരുവനന്തപുരം: മഴക്കെടുതി മൂലം അവധി നൽകിയ ജില്ലകളിൽ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്നു വിദ്യാഭ്യാസവകുപ്പ്. ഓണാവധി വെട്ടിച്ചുരുക്കിയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ഡിപിഐയുടെ ഒഫീസ് അറിയിച്ചു.

2018–19 അധ്യയന വർഷത്തിൽ മഴക്കെടുതി കാരണം അവധി നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളിൽ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്നായിരുന്നു പ്രചാരണം. ഇത്തരമൊരു തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. നഷ്ടപ്പെട്ട ക്ലാസുകള്‍ ശനിയാഴ്ചകളില്‍ നടത്താനാണ് ആലോചിച്ചിരുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ഒഫീസ് അറിയിച്ചു.
 

click me!