
കെയ്‌റോ : മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹോസ്‌നി മുബാറക്കിന്റെ മക്കൾ വായ്പ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഈജീപ്റ്റിലെ നാഷണൽ ബാങ്കിന്റെ ഓഹരി വിപണിയിൽ11.5 കോടി ബില്യൺ ഡോളറിന്റെ കൃത്യമം കാണിച്ചതിനാണ് അറസ്റ്റ്. 2012ലാണ് ആലാ മുബാറക്കിനും ഗമാൽ മുബാറക്കിനുമെതിരെ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നതെന്ന് ഈജിപ്റ്റ് വാർത്താ ഏജൻസിയായ മെന റിപ്പേര്‍ട്ട് ചെയ്തു.
2012ൽ സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇരുവരും മുന്ന് വർഷത്തെ ജാമ്യത്തിൽ പോകുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇവരോട് കേടതിയൽ ഹാജരാകാൻ കൊയ്റോ കേടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ആലാക്കും മുബാറക്കിനും പുറമേ പങ്കാളികളായ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. നാഷണൽ ബാങ്കിന് 494മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് നഷ്ട പരിഹാര തുകയായി നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഇത് ഏകദേശം 35 കോടിയോളം രൂപ വരും.
അലാസ് ഒരു ബിസിനസ് മാനും രാഷ്ട്രീയകാരനും കൂടിയാണ്. മുൻ ബാങ്ക് ഉദ്യോഗസ്ഥനാണ് ഗമാൽ. ഭാവിയിൽ രാഷ്ട്രീയത്തിൽ നല്ലൊരു ഭാവി ഉണ്ടാകുമെന്ന് നിശ്ചയിച്ചിരുന്ന വ്യക്തി കൂടിയാണ് ഗമാൽ. ബാങ്ക് തട്ടിപ്പിന് പുറമേ മറ്റ് നിരവധി കേസുകളിലും ഇവർ പ്രതികളാണ് . ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2011ലാണ് മുബാറക് സ്ഥാനരഹിതനാകുന്നത്. തുടർന്ന് ആറ് വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മുബാറക് ജയില്‍ മോചിതനാകുകയും ചെയ്തു. 2011ലെ മുല്ലപ്പൂ വിപ്ലവത്തില്‍ പങ്കെടുത്തവരെ കൂട്ടക്കൊല ചെയ്ത കേസിലായിരുന്നു മുബാറക് തടവിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam