
പത്തനംതിട്ട: അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റക്ക് താമസിച്ചിരുന്ന 77കാരിയായ രത്നമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി ഇവർ ഒറ്റക്കാണ് താമസം. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് പറയുന്നത് അനുസരിച്ച് ഇവരുടെ വലതുകയ്യിൽ ഒരു മുറിവുണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമിക വിലയിരുത്തൽ മാത്രമാണിത്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. പ്രാഥമികമായി ദുരൂഹതകളില്ലെന്നാണ് പൊലീസ് നിഗമനം. ഭാര്യയും ഭർത്താവും ഒന്നിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇവർ ഒറ്റക്കാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് അടൂർ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam