
ബെംഗളൂരു : കുതിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് കയറി അപകടം. ബെംഗളൂരുവിൽ ദമ്പതികൾ മരിച്ചു. ചുവപ്പ് സിഗ്നല്‍ മറികടന്നെത്തിയ ആംബുലന്‍സ് മൂന്ന് ബൈക്കുകളിലിടിച്ച ശേഷമാണ് ഡിയോ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് മേല്‍ പാഞ്ഞു കയറിയത്. ഒടുവില്‍ പൊലീസ് ഔട്ട്പോസ്റ്റില്‍ ഇടിച്ച് മറിയുകയും ചെയ്തു. ഇസ്മയിൽ, സമീൻ ബാനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. 3 മോട്ടോർ ബൈക്കുകളുടെ പിന്നിലിടിച്ച ശേഷമാണ് ആംബുലൻസ് നിന്നത്. ഇതിലൊരു ബൈക്ക് കുറച്ച് മീറ്ററുകളോളം മുന്നോട്ട് വലിച്ച് കൊണ്ടുപോയി. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ആംബുലൻസ് ഉയർത്താൻ ശ്രമിക്കുന്ന നാട്ടുകാരെയും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോയിൽ, തകർന്ന നിലയിലുള്ള നിരവധി മോട്ടോർ സൈക്കിളുകളും പൊലീസ് ഔട്ട്‌പോസ്റ്റും പശ്ചാത്തലത്തിൽ കാണാം. വിൽസൺ ഗാർഡൻ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവറായ അശോകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam