രാജസ്ഥാനിലും തെലങ്കാനയിലും ഇന്ന് കലാശക്കൊട്ട്; മോദിയും അമിത്ഷായും രാജസ്ഥാനിലെത്തും

Published : Dec 05, 2018, 07:26 AM ISTUpdated : Dec 05, 2018, 08:19 AM IST
രാജസ്ഥാനിലും തെലങ്കാനയിലും ഇന്ന്  കലാശക്കൊട്ട്; മോദിയും അമിത്ഷായും  രാജസ്ഥാനിലെത്തും

Synopsis

നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള മുൻ നിര ബിജെപി നേതാക്കൾ ഇന്ന് രാജസ്ഥാനിൽ പ്രചാരണത്തിനെത്തും. കോൺഗ്രസിന്റെ പ്രധാന നേതാക്കളും കലാശക്കൊട്ടിന് സംസ്ഥാനത്ത് എത്തുന്നുണ്ട്.

ദില്ലി: രാജസ്ഥാനിലും തെലങ്കാനയിലും തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. രാജസ്ഥാനിൽ 199 സീറ്റുകളിലേയ്ക്ക് മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്. രാം ഘട്ട് സീറ്റിലെ വോട്ടെടുപ്പ് ബി.എസ്.പി സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവച്ചിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള മുൻ നിര ബിജെപി നേതാക്കൾ ഇന്ന് രാജസ്ഥാനിൽ പ്രചാരണത്തിനെത്തും. കോൺഗ്രസിന്റെ പ്രധാന നേതാക്കളും കലാശക്കൊട്ടിന് സംസ്ഥാനത്ത് എത്തുന്നുണ്ട്.

തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 1,777 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും കോൺഗ്രസ് നയിക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാനപോരാട്ടം. മുഴുവൻ മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇന്ന് സ്വന്തം മണ്ഡലമായ ഗജ്‍വേലിൽ ഉൾപ്പെടെ അഞ്ച് റാലികളിൽ പങ്കെടുക്കും. 

സൂര്യപേട്ട് ജില്ലയിലെ മഹാസഖ്യത്തിന്‍റെ റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. വൈകിട്ട് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനൊപ്പം രാഹുൽ മാധ്യമങ്ങളെ കാണും. തെലങ്കാനയെ നശിപ്പിച്ചവരെ ഭരണത്തിൽ നിന്ന് പുറത്താക്കണമെന്നും മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു