പിണറായി ഒഴിയണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി, എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണമെന്ന് പാറശാല ഏരിയ സെക്രട്ടറി

Published : May 23, 2026, 09:36 AM ISTUpdated : May 23, 2026, 09:49 AM IST
Pinarayi Vijayan

Synopsis

പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായിക്ക് പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണ് 

തിരുവനന്തപുരം : പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു ഏരിയ കമ്മറ്റി റിപ്പോർട്ടിങ്ങിൽ ആണ്  പരാമര്‍ശം. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആണ്  രൂക്ഷവിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പരാജയത്തിന്‍റെ  പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്.  പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി. പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണ്.  എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണം. പിണറായിയെ പ്രകീർത്തിച്ച് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്തെ ഏരിയ സെക്രട്ടറിയാണ് വിമര്‍ശനം ഉന്നയിച്ചത്.

അതിനിടെ  തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച ആൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി. ഏരിയാ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസ് ആണ് പരാജയ കാരണമെന്ന് ചില അംഗങ്ങൾ പറഞ്ഞപ്പോഴാണ് സംസ്ഥാന സമിതി അംഗം ചന്ദ്രൻ തെളിവ് നൽകിയില്ലെങ്കിൽ നടപടി എടുക്കേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകിയത്. തുറന്ന വിമർശനം ആകാമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവർത്തിച്ചു പറയുന്നതിനിടെയാണ് വിമർശനം ഉന്നയിച്ച ആൾക്കെതിരെ ഭീഷണി മുഴക്കിയത്. എംബി ഗോവിന്ദൻ പിണറായി വിജയൻ എന്നിവരുടെ ശൈലിക്കെതിരെയും രൂക്ഷമായ വിമർശനം യോഗത്തിൽ ഉണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ ആനയിടഞ്ഞു, വിരണ്ടോടിയത് കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ, തളയ്ക്കാൻ ശ്രമം തുടരുന്നു
കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു; ദാരുണ സംഭവം ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ പോയപ്പോൾ