ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം; ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published : Apr 10, 2017, 04:27 AM ISTUpdated : Oct 05, 2018, 02:09 AM IST
ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം; ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Synopsis

കെയ്റോ: ഈജിപ്റ്റിലെ പള്ളികള്‍ക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫതഹ് അല്‍ സിസി അറിയിച്ചു.  കൂടുതല്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ രാജ്യമെങ്ങും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട് . 

കഴിഞ്ഞ ദിവസം രാജ്യത്ത് ഓശാന പെരുന്നാള്‍ ആരാധനക്കിടെ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 45 പേരാണ് മരിച്ചത്. അക്രമത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപലപിച്ചു. ഈ മാസം അവസാനം മാര്‍പ്പാപ്പ ഈജിപ്ത് സന്ദര്‍ശിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ടാന്റയിലെയും അലക്‌സാണ്‍ഡ്രിയയിലെയും പള്ളിയിലിയാണ് സ്ഫോടനമുണ്ടായത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് വിഭാഗക്കാരുടെ ആരാധനാലയത്തിലാണ് ആക്രമണം നടന്നത്. ടാന്റയിലെ പള്ളിയില്‍ നടന്ന ആദ്യ സ്ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും 100 കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ല, ഹാജരായത് 10 ദിവസം മാത്രമെന്നത് നുണ'; ടിബി മിനി
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി