കെ.എ.എസിനെതിരെ സമരം ശക്തമാക്കാന്‍ സര്‍വ്വീസ് സംഘടനകളുടെ തീരുമാനം

Published : Dec 28, 2017, 04:39 PM ISTUpdated : Oct 04, 2018, 05:25 PM IST
കെ.എ.എസിനെതിരെ സമരം ശക്തമാക്കാന്‍ സര്‍വ്വീസ് സംഘടനകളുടെ തീരുമാനം

Synopsis

തിരുവനന്തപുരം: കേരള അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതിനെതിരെ സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനകള്‍ ഇന്ന് പണിമുടക്കി. പ്രതിഷേധ പ്രകടനം നടത്തിയ ജീവനക്കാര്‍ കെ.എ.എസിന്റെ ചട്ടങ്ങളുടെ പകര്‍പ്പ് കത്തിച്ചു.

കെ.എ.എസിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടന, സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സമരം ശക്തമാക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിസഭ അംഗീകരിച്ച കെ.എ.എസ് ചട്ടങ്ങളുടെ പകര്‍പ്പ് കത്തിച്ചു. പ്രതിഷേധം ശക്തമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. അതേസമയം സെക്രട്ടേറിയേറ്റിലെ ഭരണാനുകൂല സംഘടനകള്‍ കെ.എ.എസിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം ആഹ്ളാദ പ്രകടനം നടത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത് പാര്‍ട്ടി ഗ്രാമം, ആളുകള്‍ വൈകാരികമാകും, ജി സുധാകരൻ പാര്‍ട്ടി വിടുമെന്ന് കരുതിയില്ലെന്ന് വിഎ അരുണ്‍കുമാര്‍
കെ സുധാകരൻ ഉടക്കിൽത്തന്നെ; ഉറപ്പ് കിട്ടാതെ ദില്ലിയിലേക്കില്ല, അടൂർ പ്രകാശിന് മാത്രം ഇളവെന്ന അഭ്യൂഹം പ്രകോപിപ്പിച്ചെന്ന് സൂചന