മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി

Published : Jan 09, 2019, 01:57 PM ISTUpdated : Jan 09, 2019, 02:19 PM IST
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ  സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി

Synopsis

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ  സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി.

കൊച്ചി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ  സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റേതാണ് നടപടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. 

സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് അന്വേഷണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. നാല് വാഹനങ്ങൾ, 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ഉത്തരവ് പുറത്തിറങ്ങി. ടി ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്തുസമ്പാദിച്ചതായി സംസ്ഥാന വിജിലൻസും നേരത്തെ കണ്ടെത്തിയിരുന്നു. 

സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്നാണ് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചത്. കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്ലാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു ടി ഒ സൂരജ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി
എന്നെ നിങ്ങൾക്ക് അറിഞ്ഞുകൂടേയെന്ന് സി പി ജോൺ, സംസാരിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കും; പ്രിയദർശിനി പദ്ധതി വൻ വിജയമെന്നും മന്ത്രി