വിഎം രാധാകൃഷ്ണന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി

Published : Sep 21, 2017, 11:29 AM ISTUpdated : Oct 05, 2018, 03:25 AM IST
വിഎം രാധാകൃഷ്ണന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി

Synopsis

പാലക്കാട്: മലബാർ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ വ്യവസായി വി.എം. രാധാകൃഷ്ണന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി. 23 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്‍റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003-2007 കാലയളവിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. 

നേരത്തെ എൻഫോഴ്സ്മെന്‍റ് രാധാകൃഷ്ണന്‍റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവിൽ സാന്പത്തിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാർ സിമന്‍റിൽ ഏറ്റവും വലിയ അഴിമതി നടന്നതും. കണ്ടുകെട്ടിയതിൽ ഹോട്ടലുകളും ഫ്ലാറ്റുകളും ഉൾപ്പെടുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലിലെ മുറിവിനുള്ളിൽ തുന്നിച്ചേർത്ത ചില്ലുമായി അനന്തു വേദന സഹിച്ചത് 5 മാസം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി
നിയമസഭാ തെരഞ്ഞെടുപ്പ്: പലപ്പോഴും സമ്മർദ്ദമുണ്ടായി, എന്നാൽ എല്ലാം ഒഴിവാക്കിയെന്നും വിഎം സുധീരൻ; മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം