ശബരിമലയിൽ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് ഇ.പി.ജയരാജൻ

By Web TeamFirst Published Oct 17, 2018, 2:41 PM IST
Highlights

സ്ത്രീകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ അക്രമങ്ങള്‍ അപലപനീയമാണ്. ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. 
 


തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധ സമരത്തിനുണ്ടായ അക്രമസംഭവങ്ങള്‍ക്കെതിരെ കടുത്ത നിലപാടിലേക്ക് സര്‍ക്കാര്‍. ശബരിമലയില്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ക്രമസമാധാനം സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികളുണ്ടാവും. സ്ത്രീകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ അക്രമങ്ങള്‍ അപലപനീയമാണ്. ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. 

click me!