ഇ.പി.ജയരാജന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല

Published : Apr 18, 2017, 05:31 AM ISTUpdated : Oct 04, 2018, 11:36 PM IST
ഇ.പി.ജയരാജന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല

Synopsis

ദില്ലി: ഇ.പി.ജയരാജന്‍ ഇന്നത്തെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല. ജയരാജന്‍ അവധിക്ക് അപേക്ഷനല്‍കി. ബന്ധുനിയമനവിവാദത്തില്‍ സിസി വിശദീകരണം തേടാനിരിക്കെയാണ് അവധിക്ക് അപേക്ഷനല്‍കിയത്. ബന്ധുനിയമന വിവാദത്തിൽ ഇ.പി ജയരാജനും പി.കെ. ശ്രീമതിയ്ക്കും വീഴ്ച പറ്റിയതായി സി.പി.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. ഇരുവരിൽ നിന്നും വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം. എന്നാൽ വലിയ നടപടിയിലേക്കു നീങ്ങാതെ താക്കീതിലോ ശാസനയിലോ ഒതുങ്ങാനാണ് സാധ്യത.

ബന്ധു നിയമന വിവാദത്തിൽ  സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് സി പി എം പോളിറ്റ് ബ്യൂറോ യോഗം ഇന്നലെ ചർച്ച ചെയ്തിരുന്നു. ഇ പി ജയരാജനും പി കെ ശ്രീമതിക്കും പിഴവ് സംഭവിച്ചു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇ പി ജയരാജനും പി കെ ശ്രീമതിക്കും പറയാനുള്ളത് കേന്ദ്ര കമ്മിറ്റി യോഗം വിശദമായി കേട്ടശേഷം ഇരുവർക്കും താക്കീതോ,ശാസനയോ നൽകി പ്രശ്നം അവസാനിപ്പിക്കുമെന്ന് മുതിർന്ന നേതാക്കൾ സൂചന നല്‍കിയിരുന്നു. ഇതിനിടെയാണ് ജയരാജന്‍ അവധിക്ക് അപേര്കഷ നല്‍കിയത്.

കേരളത്തിലെ സി പി എം സി പി ഐ തർക്കം,മഹിജക്കെതിരായ പൊലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. മഹിജക്കെതിരെയുള്ള പൊലീസ്  അതിക്രമത്തിൽ വി എസ് നേരത്തെ തന്നെ നേതൃത്വത്തിനെ അതൃപ്തി അറിയിച്ചിരുന്നു.അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തുന്ന പൊതു സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്നാണ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ നൽകന്ന സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും