കൊലപാതകികളെ പാർട്ടിയും സർക്കാരും സംരക്ഷിക്കില്ലെന്ന് ഇ പി ജയരാജൻ

Published : Feb 20, 2019, 12:02 PM ISTUpdated : Feb 20, 2019, 12:18 PM IST
കൊലപാതകികളെ പാർട്ടിയും സർക്കാരും സംരക്ഷിക്കില്ലെന്ന് ഇ പി ജയരാജൻ

Synopsis

കൊലപാതകികളെ പാർട്ടിയും സർക്കാരും സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. കുഞ്ഞനന്തൻ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തനിക്കറിയാമെന്നും ഇ പി ജയരാജൻ.  

കോഴിക്കോട്: പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പിന്നാലെ കൊലപാതകികളെ സംരക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി ഇ പി ജയരാ‍ജന്‍. കൊലപാതകം നടത്തിയവരെ പാർട്ടിയും സർക്കാരും സംരക്ഷിക്കില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ചീമേനിയിൽ ആറ് പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണം. കുഞ്ഞനന്തൻ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തനിക്കറിയാമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

ഉന്മൂലനസിദ്ധാന്തം പാര്‍ട്ടി വെച്ച് പൊറുപ്പിക്കില്ലെന്ന് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് പോലയല്ല കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസ് അന്വേഷണത്തിന്‍റെ ഗതി. 24 മണിക്കൂറിലേറെ പിന്നിട്ടിട്ടും മുൻ ലോക്കൽ കമ്മിറ്റിയംഗം പീതാംബരന്‍റെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ തുടരുകയാണെങ്കിലും കൊലയാളി സംഘത്തിലേക്കെത്തുന്ന സൂചനകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ലെന്നാണ് വിവരം.

Also Read: കാസർകോട് ഇരട്ടക്കൊലക്കേസ് അന്വേഷണം മന്ദഗതിയിൽ; പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദമെന്ന് സൂചന

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചത്'; ചോദ്യവുമായി പ്രതിപക്ഷ നേതാവ്
ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി