എച്ചിലോട്ട് സ്വദേശി സജി ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടിയാണ് ഇത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡ‍ിയിലാണ്.

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ പുതിയ തെളിവുകള്‍ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. KL - 14 J 5683 സൈലോ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എച്ചിലോട്ട് സ്വദേശി സജി ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടിയാണ് ഇത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡ‍ിയിലാണ്. 

ഫെബ്രുവരി 17നാണ് പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവർ കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം ഇവരെ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രണമണത്തിലാണ് ശ്യാംലാലും കൃപേഷും കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇൻക്വസ്റ്റ് റിപ്പോർട്ട്.