എല്ലാവര്‍ക്കും നന്ദി; മുഹമ്മദ് അലി അനുശോചനത്തില്‍ ജയരാജന് പറയാനുള്ളത്

By Web DeskFirst Published Jun 6, 2016, 5:31 AM IST
Highlights

തിരുവനന്തപുരം: മുഹമ്മദലി അുശോചന വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്ന് കായിക മന്ത്രി ഇ.പി.ജയരാജന്‍. പറയാനുള്ളത് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. എന്താണ് അന്ന് സംഭവിച്ചതെന്ന ചോദ്യത്തിന് അത് തന്നെ എന്നായിരുന്നു ജയരാജന്റെ മറുപടി. പോരെ, നിങ്ങളൊക്കെ പ്രസ്താവന പ്രസിദ്ധീകരിച്ചല്ലോ, എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു ജയരാജന്റെ പ്രതികരണം.

മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ ഒരു വാര്‍ത്താ ചനലിനോട് ജയരാജന്‍ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണം സൃഷ്ടിച്ചിരുന്നു. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞാണ് വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടത്. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍ ചാടിയത്.

'മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്'. എന്നായിരുന്നു ജയരാജന്റ അനുശോചന സന്ദേശം.

നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ട്രോളന്‍മാര്‍ പണിയും തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഇന്നലെ ഫേസ്‌ബുക്കിലൂടെ വിശദീകരണവുമായി ജയരാജന്‍ രംഗത്തുവന്നിരുന്നു.

 

click me!