ഇരവികുളം ദേശീയോദ്യാനം നാളെ തുറക്കും

By Web DeskFirst Published Apr 24, 2018, 2:56 PM IST
Highlights
  • വയരയാടുകളുടെ പ്രജനനകാലമായതിനാല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു

ഇടുക്കി: വരയാടുകളുടെ പറുദീസയായ ഇരവികുളം ദേശീയോദ്യാനം നാളെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. വയരയാടുകളുടെ പ്രജനനകാലമായതിനാല്‍ സന്ദര്‍ശകര്‍ക്ക് ഫെബ്രുവരി മുതല്‍ വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. 55 ഓളം പുതിയ അഥിതികളാണ് ഇത്തവണ രാജമലയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്.

ഏപ്രില്‍ ഒന്നിന് പാര്‍ക്ക് തുറക്കുമെന്ന് അധിക്യതര്‍ അറിയിച്ചിരുന്നതെങ്കിലും സമയം നീട്ടുകയായിരുന്നു. ആറോളം ആടുകള്‍ പ്രസവിക്കാനുള്ളതാണ് പാര്‍ക്ക് തുറക്കുന്നത് വൈകാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 67 കുട്ടികളാണ് പിറന്നത്. ഇത്തവണ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന വരയാടുകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. രാജമല തുറക്കുന്നതോടെ മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. സീസണ്‍ സമയമാണെങ്കിലും മൂന്നാറിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍ എന്നിവിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നീലക്കുറിഞ്ഞി പൂക്കുന്നതോടെ മൂന്നാറിലെ മുഴുവന്‍ മുറികളും സന്ദര്‍ശകരെകൊണ്ട് നിറയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ നീലകുറുഞ്ഞിക്കുറിഞ്ഞിക്ക് മുന്നോടിയായുള്ള അന്വേഷണങ്ങള്‍ പല റിസോര്‍ട്ടുകളിലും ഇതുവരെ എത്തിയിട്ടില്ല. 

click me!