തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിലെ ബിജെപി പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സദ്ഭരണ അജണ്ടയെക്കുറിച്ചും ചർച്ച ചെയ്തതായി മലയാളത്തിൽ പോസ്റ്റ് ചെയ്തു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി പ്രതിനിധികളുമായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് മലയാളത്തിൽ പോസ്റ്റിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും ജനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുന്നതിനെ കുറിച്ചും സദ്ഭരണ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ചുമെല്ലാം ചർച്ച ചെയ്തു. വരുംകാലങ്ങളിൽ കേരളത്തിൽ ബിജെപി കൂടുതൽ കരുത്തോടെ വളരുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്രധാനമന്ത്രിയുടെ കുറിപ്പ്

"ബിജെപി ചരിത്രപരമായ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിലേതുൾപ്പെടെ കേരളത്തിലുടനീളമുള്ള ബിജെപി പഞ്ചായത്തംഗങ്ങൾ, മുനിസിപ്പാലിറ്റി അംഗങ്ങൾ, കോർപ്പറേഷൻ അംഗങ്ങൾ എന്നിവർക്ക് 7 ലോക് കല്യാൺ മാർഗ് വസതിയിൽ ആതിഥ്യമരുളി.

ബിജെപിയും ജനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുന്നതിനുള്ള വഴികളും, നമ്മുടെ സദ്ഭരണ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതും ‘ജീവിതസൗകര്യം’ മെച്ചപ്പെടുത്തുന്നതുമുൾപ്പെടെ വിവിധ വിഷയങ്ങളും ചർച്ചചെയ്തു.

എൽഡിഎഫിനെയും യുഡിഎഫിനെയും കേരളം മടുത്തുവെന്നും, വലിയ പ്രതീക്ഷയോടെയാണു ബിജെപി-എൻഡിഎ സഖ്യത്തെ നോക്കിക്കാണുന്നതെന്നും വ്യക്തമാണ്. അതിനാൽ, തെരഞ്ഞെടുക്കപ്പെട്ട ബിജെപി-എൻഡിഎ അംഗങ്ങൾ താഴേത്തട്ടിൽ പ്രവർത്തിക്കുകയും ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കാണുകയും ചെയ്യും.

കേരളത്തിലെ ബിജെപി ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ, വർഷങ്ങളായി പാർട്ടിയെ കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്ത ഓരോ കാര്യകർത്താവിനും ആദരമർപ്പിച്ചു. അവരുടെ നിസ്വാർഥപരിശ്രമങ്ങളാലാണു സംസ്ഥാനത്തുടനീളം വളരാൻ നമുക്കു സാധിച്ചത്. വരുംകാലങ്ങളിൽ കേരളത്തിൽ ബിജെപി കൂടുതൽ കരുത്തോടെ വളരും"