Latest Videos

അട്ടപ്പാടി ചെന്താമലയിൽ വന്‍ കഞ്ചാവ് വേട്ട; രണ്ടേക്കറോളം കഞ്ചാവ് തോട്ടം നശിപ്പിച്ചു

By Web DeskFirst Published Jun 9, 2018, 1:19 PM IST
Highlights
  • അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട
  • രണ്ടേക്കറോളം സ്ഥലത്ത് കഞ്ചാവ് കൃഷി
  • 1068 ചെടികൾ ആണ് ഇവിടെ വളര്‍ത്തിയത്

പാലക്കാട്: പാലക്കാട് അട്ടപ്പാടി പാടവയൽ ചെന്താമലയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. വനത്തിനുള്ളിൽ കൃഷി ചെയ്ത രണ്ടേക്കറോളം കഞ്ചാവ് തോട്ടമാണ് എക്സൈസ് അധികൃതർ കണ്ടെത്തി നശിപ്പിച്ചത്. അട്ടപ്പാടി പാടവയലിന് സമീപം ചെന്തമലയിലാണ് രണ്ടേക്കറോളം കഞ്ചാവ് തോട്ടം കണ്ടെത്തിയത്

രണ്ടു പ്ലോട്ടുകളിലായി 1064 ചെടികളാണുണ്ടായിരുന്നത്. ഇതിൽ അറുന്നൂറോളം ചെടികൾ വെട്ടാൻ പാകത്തിൽ മൂപ്പെത്തിയിരുന്നു. പൂർണ്ണമായും വനഭൂമിയിലാണ് തോട്ടം. ഇതിന് മുൻപും ഇവിടെ കൃഷി ഉണ്ടായിരുന്നതായും  രണ്ടാമത്തെ വിളവാണ് ഇപ്പോൾ നടന്നിരുന്നതെന്നും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ വി. രാജാസിംഗ് പറഞ്ഞു.

നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവ് ചെടികളാണിത്. ഒരു കോടിയോളം രൂപ വിലമതിയ്ക്കും. അടുത്ത കാലത്ത് അട്ടപ്പാടിയിൽ നടന്ന വലിയ റെയ്ഡാണിത്. എന്നാൽ ആരുടെ തോട്ടമാണ് എന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സംഘം വ്യക്തമാക്കി. 

വനമേഖലയിൽ ഇനിയും കഞ്ചാവ് തോട്ടങ്ങൾ ഉള്ളതായാണ് സൂചന. അതുകൊണ്ടു തന്നെ ഡ്രോൺ ഉപയോഗിച്ച്  പരിശോധന നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വനിതാ എക്സൈസ് ജീവനക്കാരി അടക്കം പത്തിലേറെ വരുന്ന സംഘമാണ് ഒരു ദിവസം നീണ്ട കഞ്ചാവ് റെയ്ഡിന് നേതൃത്വം നൽകിയത്.

click me!