തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: രണ്ട് മരണം

Published : Sep 09, 2018, 07:16 AM ISTUpdated : Sep 10, 2018, 04:25 AM IST
തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: രണ്ട് മരണം

Synopsis

 പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളികളായ മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്.  പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 


തമിഴ്നാട്: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്‌സ് ഫാക്ടറിയിലുണ്ടായ അ​ഗ്നിബാധയിൽ രണ്ട് പേർ മരിച്ചു. പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളികളായ മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്.  പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പടക്കശാലയിലുണ്ടായ അപകടത്തിൽ നാലുപേരാണ് മരിച്ചത്. പടക്ക നിര്‍മാണ യൂണിറ്റ് സ്ഫോടനത്തിൽ പൂര്‍ണമായി തകര്‍ന്നു. അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്. തമിഴ്നാട് മാരനേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ട്രീറ്റ് വൃത്തിയാക്കുന്നതിനിടെ ബാഗിൽ നിന്ന് ലഭിച്ച നിധി; ശുചീകരണ തൊഴിലാളിയുടെ നല്ല മനസ്, സമ്മാനം നൽകി ആദരിച്ച് മുഖ്യമന്ത്രി
പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് നൽകിയതായി ഇന്ത്യൻ കരസേനാ മേധാവി, 'ആയുധങ്ങൾ കടത്തുന്ന ഡ്രോണുകൾ അതിർത്തിയിൽ, നിയന്ത്രിക്കണം'