
ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും, സഹകരിച്ചവര്‍ക്കെല്ലാം നന്ദി. ഫേസ്ബുക്ക് മാട്രിമോണി ഉപകാരെപ്പെടട്ടെ- രഞ്ജിഷ് മഞ്‌ജേരി ഫേസ്ബുക്കില്‍ കുറിച്ചതാണ്. മാസങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു കുറിപ്പ് രഞ്ജിഷ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു.
എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എന്റെ നമ്പര്‍: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. FacebookMatrimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം.
വയസ് 34, വിവാഹം കഴിച്ചിട്ടില്ല; ഫേസ്ബുക്കില്‍ ഒരു വിവാഹ പരസ്യം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇങ്ങനെ ഫേസ്ബുക്ക് വഴി വിവാഹ പരസ്യം നല്‍കിയ രഞ്ജിഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രഞ്ജിഷിന്റെ വിവാഹ പരസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നിരവധി ആലോചനകള്‍ എത്തിയതായി രഞ്ജിഷ് അന്നു തന്നെ വ്യക്തമാക്കിയരുന്നു.
ഫേസ്ബുക്ക് വഴി കണ്ടെത്തിയ പെണ്‍കുട്ടിയെ കുറിച്ച് രഞ്ജിഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിച്ചു. പെണ്‍കുട്ടി ഒരു ടീച്ചറാണെന്നും ഇതര ജാതിയില്‍ പെട്ടതാണെന്നും വിവാഹം ഒരു വര്‍ഷം കഴിഞ്ഞ് മതിയെന്ന് തീരുമാനിച്ചിരിക്കുന്നതായും രഞ്ജിഷ് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം ഫേസ്ബുക്കില്‍ തന്നെ അറിയിച്ച രഞ്ജിഷ് ഫേസ്ബുക്ക് മാട്രിമോണി കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് ആശംസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam