കുട്ടൂസ് വിളിയില്‍ ഒളിച്ചിരിക്കുന്ന മലയാളിയുടെ കപടമുഖം - ശ്രദ്ധേയമായി കുറിപ്പ്

Published : Jan 28, 2019, 12:53 PM ISTUpdated : Jan 28, 2019, 01:22 PM IST
കുട്ടൂസ് വിളിയില്‍ ഒളിച്ചിരിക്കുന്ന മലയാളിയുടെ കപടമുഖം - ശ്രദ്ധേയമായി കുറിപ്പ്

Synopsis

 ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൌന്ദര്യം മാത്രം നോക്കി വിളിക്കുന്ന 'കുട്ടൂസ്' പ്രയോഗം അങ്ങേയറ്റം വിവേചനപരമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിക്കുന്നത്

കൊച്ചി: അടുത്തകാലത്തായി ഫേസ്ബുക്കില്‍ പതിവായ കുട്ടൂസ് വിളിക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. സരിത അനൂപ് ആണ്  ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൌന്ദര്യം മാത്രം നോക്കി വിളിക്കുന്ന 'കുട്ടൂസ്' പ്രയോഗം അങ്ങേയറ്റം വിവേചനപരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിക്കുന്നത്. മുന്നേ ആയിരുനെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപമാനിക്കലാവുമത്രേ. അപ്പൊ എളുപ്പമുണ്ട്, കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്നേഹത്തോടെ ഉള്ള വിളിയായി,നമ്മുടെ സ്വന്തം എന്ന ഫീലാണത്രെ അപ്പൊ സരിത ഇതിന് പിന്നിലുള്ള ചിന്തയെ വിമര്‍ശിക്കുന്നു 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഫേസ്ബുക്കില്‍ ഏറ്റവും അരോചകരമായ ഒരു ട്രെന്‍റാണ് ആണ് ഈ കുട്ടൂസ് വിളി. ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൌന്ദര്യം മാത്രം നോക്കി വിളിക്കുന്ന അങ്ങേയറ്റം സെക്സിയസ്റ്റ് ഏർപ്പാട്. ഐപിഎസ് ആവട്ടെ രാഷ്ട്രീയനേതാവ് ആവട്ടെ സിനിമ നടി ആവട്ടെ ഒരു കുട്ടൂസ് വിളിയിലൂടെ അത് വരെ അവര്‍ നേടിയതൊക്കെ അവരുടെ സൗന്ദര്യത്തിന്‍റെ പുറകിലായി. സ്‌മൃതി മന്ദാനയെക്കുറിച്ചുള്ള ഒരു പോസ്റ്റിൽ സ്‌മൃതി കുട്ടൂസ് എന്നു സംബോധന ചെയ്ത് അഭിനന്ദിക്കുന്നത് അങ്ങേയറ്റം സെക്സിസ്റ് ഏർപ്പാടാണ്.

ഒരു നാലഞ്ചു വര്‍ഷമായി മലയാളികള്‍ക്ക് വന്ന ഒരു പൊളിറ്റിക്കല്‍ കറക്ടനസ് രോഗത്തിന്‍റെ ഭാഗമായുള്ള വിളി കൂടെയാണിത്. ഏറ്റവും പുതുതായി ഇത് കണ്ടത് ഡോക്ടറായ എഐസിസി വക്തവായ വനിതയെ കുറിച്ചുളള ചര്ച്ചയിലാണ് കണ്ടത്. കുട്ടൂസ് വിളിയിലൂടെ ശരിക്കും ഒരു താഴ്തിക്കെട്ടലാണ് ഫീല്‍ ചെയ്യുന്നത്. മുന്നേ ആയിരുനെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപമാനിക്കലാവുമത്രേ. അപ്പൊ എളുപ്പമുണ്ട്, കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്നേഹത്തോടെ ഉള്ള വിളിയായി,നമ്മുടെ സ്വന്തം എന്ന ഫീലാണത്രെ അപ്പൊ. രണ്ടു കൊണ്ടും ഉദ്ദേശിച്ചത് ഒന്ന് തന്നെ എന്ന് ആര്‍ക്കും മനസ്സിലാവുകയും ഇല്ല.

പിന്നെ അടുത്ത കൂട്ടര്‍, അങ്ങേയറ്റം പുരോഗമനവാദികളാണ്. ഇവര്‍ക്ക് അറിയാം ഈ വിളിയിലെ പ്രശ്നം. അത് കൊണ്ട് രാഷ്ട്രീയഎതിരാളികളായ സ്ത്രീകളെ മാത്രേ ഇവര്‍ കുട്ടൂസ് എന്ന് വിളിക്കൂ. തിരിച്ചു രാഷ്ട്രീയം പറഞ്ഞു എതിര്‍ക്കൂ എന്ന് പറഞ്ഞാല്‍, ഏയ് ഞങ്ങള്ക്ക് ഇതാണ് ഇഷ്ടം!

സിനിമ ഗ്രൂപുകളില്‍ ആണ് ഏറ്റവും കഷ്ടം...ഏട്ടന്മാരുടെയും ഇക്കമാരുടെയും വിരല്‍ അനങ്ങിയാല്‍ വരെ അഭിനയം. പക്ഷെ ഞങ്ങൾക്ക് ഐഷു കുട്ടൂസ്, രജീഷ കുട്ടൂസ്, പേരറിയാത്ത എല്ലാരും ആ കുട്ടൂസ് ഈ കുട്ടൂസ്... അഭിനയോം കഴിവും ഒക്കെ പിന്നെ!!!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി