മാവോയിസ്റ്റ്, ബി ജെ പി ബന്ധം; 'മനിതി'യ്ക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ പൊളിയുന്നു

By Web TeamFirst Published Dec 24, 2018, 11:57 AM IST
Highlights

 'മനിതി' സംഘത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ പൊളിയുന്നു. ബി ജെ പി തമിഴ്‌നാട് സെക്രട്ടറിയോടൊപ്പം 'മനിതി' അംഗം എന്ന  പ്രചാരണത്തിന് പിന്നിലെ വസ്തുത ഇതാണ്.

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ 'മനിതി' സംഘത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ പൊളിയുന്നു. 'മനിതി' സംഘത്തിന് ബി ജെ പി - മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പ്രചാരണമാണ് പൊളിയുന്നത്. 

'മനിതി' ക്ക് മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും മനിതി അംഗവും മധുരൈ ഹൈക്കോടതിയിലെ അഭിഭാഷകയുമായ വിജയലക്ഷ്മിയുടെ ശബരിമല ദര്‍ശനത്തിന് പിന്നില്‍ സംഘപരിവാറാണെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പ്രചാരണം. മനിതി സംഘത്തിന് പിന്നില്‍ ബി ജെ പി? എന്ന അടിക്കുറിപ്പോടെ  ബി ജെ പി തമിഴ്നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിക്കൊപ്പം നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും ശബരിമല ദര്‍ശനത്തിന് വന്ന മനിതി സംഘാംഗത്തിന്‍റെ ചിത്രവും ഫോട്ടോഷോപ്പ് ചെയ്താണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അനുചന്ദ്രയുടെ കൂടെ നില്‍ക്കുന്ന സ്ത്രീ മനിതി സംഘത്തിലുള്ള വിജയലക്ഷ്മിയല്ലെന്ന് ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.

വ്യാജ പ്രചാരണത്തിനെതിരെ കനത്ത വിമര്‍ശനവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. സംഘികളുടെ വിഷപ്രചാരണം ഏറ്റെടുത്ത് വിജയിപ്പിക്കുന്ന പരിപാടിയിൽ നിന്ന് തത്കാലം ഇടത് പക്ഷക്കാർ ഒന്ന് വിട്ട് നിൽക്കണമെന്നാണ് ഉയരുന്ന വിമര്‍ശനം. രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് മനിതി പ്രവർത്തകയായ, മധുരൈ ഹൈക്കോടതിയിലെ അഭിഭാഷകയായ വിജയലക്ഷ്മിയാണെന്നും ആദ്യത്തെ ചിത്രത്തിൽ കാണുന്ന മറ്റാരോ ആണെന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. മനിത പ്രവര്‍ത ശെല്‍വിക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. മനിതി സംഘം സാക്കിര്‍ നായ്ക്കിന്‍റെ അനുയായികളാണെന്ന് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനും ഇവര്‍ക്ക് പിന്നില്‍ ഭീകരസംഘടനയാണെന്ന് ശ്രീധരന്‍ പിള്ളയും  ആരോപിച്ചിരുന്നു.

ശബരിമല ദര്‍ശനത്തിനത്തിയ 11 അംഗ മനിതി സംഘം കനത്ത പ്രതിഷേധത്തിനെ തുടര്‍ന്നാണ് മടങ്ങിയത്. ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം. 

Also Read: എന്താണ് മനിതി കൂട്ടായ്മ; ആരാണ് പിന്നില്‍; ആരൊക്കെയാണ് ശബരിമല കയറാനെത്തുന്നത്

click me!