അബുദാബിയില്‍ വന്‍ കള്ളനോട്ട് വേട്ട; ഒരു ലക്ഷം കുവൈറ്റ് ദിനാറിന്റെ കള്ളനോട്ട് പിടികൂടി

By Asianet NewsFirst Published Apr 11, 2016, 5:36 PM IST
Highlights

അബുദാബി: അബുദാബിയില്‍ വന്‍ കള്ളനോട്ട് വേട്ട. ഒരു ലക്ഷം കുവൈറ്റ് ദിനാറിന്റെ കള്ളനോട്ടുകളാണു പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയത്. അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

അബുദാബി പോലീസാണു തന്ത്രപരമായ നീക്കത്തിലൂടെ കള്ളനോട്ട് കണ്ടെത്തിയത്. ഒരു ലക്ഷം കുവൈറ്റ് ദിനാറിന്റെ കള്ളനോട്ടാണു പിടികൂടിയത്. മൂന്ന് ഇന്ത്യക്കാരടക്കം അഞ്ച് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 

കള്ളനോട്ട് വാങ്ങാനെന്ന വ്യാജേന അബുദാബി പോലീസിലെ സിഐഡി ഉദ്യോഗസ്ഥര്‍ സംഘത്തെ സമീപിക്കുകയായിരുന്നു. ഒരു ലക്ഷം കുവൈറ്റ് ദിനാര്‍ കൈമാറിയ ഉടനെ സംഘത്തെ അറസ്റ്റ് ചെയ്തു. 22 കോടിയിലധികം ഇന്ത്യന്‍ രൂപ വില വരും ഒരു ലക്ഷം കുവൈറ്റ് ദിനാറിന്. അറസ്റ്റിലായ ഇന്ത്യക്കാരില്‍ ഒരാള്‍ ഒരു ക്ലിനിക്കിലെ ജനറല്‍ മാനേജറാണ്.

ഒരു സുഗന്ധദ്രവ്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് ഹെഡാണ് മറ്റൊരാള്‍. മൂന്നാമത്തെയാള്‍ ഒരു സെയില്‍സ് മാന്‍. അഛനും മകനുമാണ് പിടിയിലായ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍.  ഇവരുടെ താമസ സ്ഥലത്ത് നിന്ന് വിവിധ രാജ്യങ്ങളുടെ കറന്‍സികളും ഉപകരണങ്ങളും കണ്ടെടുത്തതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി.
 

click me!