വല്ലഭായ് പട്ടേല്ലിന്‍റെ പ്രതിമയുടെ വ്യാജചിത്രം പ്രചരിക്കുന്നു

Published : Oct 30, 2018, 06:45 PM IST
വല്ലഭായ് പട്ടേല്ലിന്‍റെ പ്രതിമയുടെ വ്യാജചിത്രം പ്രചരിക്കുന്നു

Synopsis

പ്രതിമയുടെ പശ്ചാത്തലത്തില്‍ ഒരു നാടോടി കുടുംബം  ഭക്ഷണം കഴിക്കുന്നതാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.   

അഹമ്മദാബാദ്: ഏകതാശില്‍പം എന്ന പേരില്‍ സ്ഥാപിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ കൂറ്റന്‍ ശില്‍പം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കേ പ്രതിമയുടെ വ്യാജചിത്രം നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പ്രതിമയുടെ പശ്ചാത്തലത്തില്‍ ഒരു നാടോടി കുടുംബം ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

ആദിവാസി വിഭാഗത്തിന് അവകാശപ്പെട്ട ഭൂമി ഏറ്റെടുത്താണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്ലിന്‍റെ പ്രതിമ നിര്‍മ്മിച്ചതെന്നും പ്രതിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കും സഹകരിക്കേണ്ടതില്ലെന്നും നേരത്തെ ഗുജറാത്തിലെ ഇരുപതോളം ആദിവാസി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ വാര്‍ത്തയോടൊപ്പമാണ് ഈ ചിത്രം ട്വിറ്ററില്‍ പ്രചരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം