
സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ നിന്ന് ആയിരക്കണക്കിന് സഹായഭ്യര്‍ത്ഥനകളാണ് ഏഷ്യാനെറ്റ് ന്യൂസ് വെബ് ടീമിനും ലഭിക്കുന്നത്. നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തണമെന്നഭ്യര്‍ത്ഥിച്ച് വിദേശത്തുള്ളവരും ഞങ്ങള്‍ക്ക് സന്ദേശമയക്കുന്നുണ്ട്.
ഇതുവരെ സഹായമെത്തിയിട്ടില്ലെന്ന് അറിയാവുന്ന ചിലരുടെ വിശദാംശങ്ങളാണ് ചുവടെ-
ഭിന്നശേഷിക്കാരനായ സഹോദരനും മാതാപിതാക്കളും വീട്ടില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഒരാള്‍ അറിയിച്ചിട്ടുണ്ട്. കള്ളിശ്ശേരി-തിരുവല്ല റോഡില്‍ മഴുക്കീര്‍ സോ മില്ലിന് സമീപത്താണ് വീട്. പാതിയും വീട് മുങ്ങിയിരിക്കുകയാണ്. ഫോണ്‍: 9072264606, 9961572231.
ചെങ്ങന്നൂർ അറന്മുള റൂട്ടിൽ മാലക്കര സെന്‍റ്.തോമസ് സ്കൂളിന് പിന്നിലായി 20ഓളം പേര്‍ വീടിനു മുകളിലുണ്ട്. ഫോണ്‍ : 9961439174
തിരുവല്ല കല്ലുങ്കല്‍ കരിമ്പു ഗവേഷണ കേന്ദ്രത്തിന്‍റെ അടുത്തുള്ള 300 വീടുകളില്‍ വെള്ളം കയറി എല്ലാവരും ഒന്നാം നിലയിലാണുള്ളത്. രാത്രി മുതല്‍ സഹായത്തിനായി കാത്തുനില്‍ക്കുന്നു. മണിമല ആറില്‍ നിന്നും ഒഴുക്ക് കൂടുതലുള്ള സ്ഥലമാണ്. ഫോണ്‍: 9497393119
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam