
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വാക്കാണ് ആര്‍മി കോളം എന്നത്. മുപ്പത് സൈനികര്‍ അടങ്ങുന്ന ഗ്രൂപ്പിനെയാണ് ആര്‍മി കോളം എന്ന് പറയുന്നത്. ദൗത്യത്തിനിറങ്ങുന്ന സൈനിക വിഭാഗത്തിന്‍റെ കണക്കുകള്‍ പറയുന്നത് കോളം അടിസ്ഥാനമാക്കിയാണ്.
നടപടികള്‍ക്ക് കൂടുതല്‍ ക്രിയാത്മകമാക്കുകയാണ് ഇത്തരം 30 പേരുടെ സംഘങ്ങള്‍ രൂപീകരിക്കുന്നതിലൂടെ സേന വിഭാഗങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. നെപ്പോളിയന്‍ തന്‍റെ യുദ്ധങ്ങള്‍ക്ക് സൈന്യത്തെ അണിനിരത്താന്‍ ഇത്തരം കോളം (colum) മാതൃകകളാണ് ഉപയോഗിച്ചിരുന്നത്.
പിന്നീട് ഈ മാതൃക അധികമായി ഉപയോഗിച്ചത് ചൈനീസ് സൈനിക വിഭാഗങ്ങളാണ്. കൊറിയന്‍ യുദ്ധകാലത്താണ് ഇത്തരം മാതൃക ചൈനീസ് സൈനിക വിഭാഗങ്ങള്‍ ഉപയോഗിച്ചത്. ഇന്ന് ലോകത്തെ ഏതാണ് എല്ലാ സൈനിക വിഭാഗങ്ങളും ഈ ദൗത്യങ്ങള്‍ ഈ ഫോര്‍മാറ്റ് ഉപയോഗിച്ച് പോരുന്നു. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പ്രളയമാണ് കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിവിധ സേന വിഭാഗങ്ങള്‍ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തന ദൗത്യം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam