
തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകനും മരുമകനും. സുധാകരൻ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. എന്നാൽ അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സഞ്ചോഗ് സുധാകരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അച്ഛൻ മറ്റാരുടെയോ നിയന്ത്രണത്തിൽ എന്നാണ് സംശയമെന്നും സഞ്ചോഗ് ആരോപിച്ചു. ഇന്നലെ ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടതാണ്. രാത്രിയോടെ റൂമിൽ നിന്ന് ഐ സി യുവിലേക്ക് മാറ്റി. ദില്ലിക്ക് പോകണം എന്ന് തന്നെയായിരുന്നു തീരുമാനമെന്നും മകൻ പറഞ്ഞു.
അതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. യാത്ര മുടക്കാനുള്ള നീക്കെമെന്നും ബിജെപി ഇടപെടൽ സംശയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. അതീവ ഗുരുതര സാഹചര്യമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. എംപിയെ തടഞ്ഞുവെയ്ക്കുന്നത് ഗുരുതര സ്ഥിതിയാണ്. ഡോക്ടര്‍ക്കെതിരെ ഇൻകാസിന്‍റെ അഭിഭാഷകൻ ആരോപണമുന്നയിച്ചു. ബോസ് വിളിച്ചിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും ആരെയും കാണിക്കരുതെന്ന് ബോസ് പറഞ്ഞുവെന്നും അഭിഭാഷകൻ പറഞ്ഞു. ആരാണ് ബോസ് എന്ന് ഡോക്ടറോട് ചോദിച്ചു. കോള്‍ അമിത്ഷായുടെ ഓഫീസിൽ നിന്നെന്ന് ഡോക്ടര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam