കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; പിന്നില്‍ ദുർമന്ത്രവാദമെന്ന് സൂചന

Published : Sep 13, 2018, 02:00 PM ISTUpdated : Sep 19, 2018, 09:24 AM IST
കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; പിന്നില്‍ ദുർമന്ത്രവാദമെന്ന് സൂചന

Synopsis

അഹമ്മദാബാദിലെ നരോദ മേഖലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു.  ഗൃഹനാഥന്‍ കുണാൽ ത്രിവേദി ഭാര്യ  കവിത ത്രിവേദി, മകൾ ശ്രിൻ ത്രിവേദി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നുവെന്ന രീതിയിലുള്ള ആത്മഹത്യാക്കുറിപ്പ് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. 

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരോദ മേഖലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു.  ഗൃഹനാഥന്‍ കുണാൽ ത്രിവേദി ഭാര്യ  കവിത ത്രിവേദി, മകൾ ശ്രിൻ ത്രിവേദി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നുവെന്ന രീതിയിലുള്ള ആത്മഹത്യാക്കുറിപ്പ് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ഗൃഹനാഥന്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് നരോദ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എച്.ബി.വഗേല മാധ്യമങ്ങളോട് പറഞ്ഞു. താൻ ദുർമന്ത്രവാദത്തിന്‍റെ പിടിയിലായിരുന്നുവെന്ന് ഇയാൾ കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടുതൽ പരിശോധനകൾക്കായി ഇത് ഫോറൻസിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്.  കുടുംബത്തിന് മറ്റ് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലായിരുന്നുവെന്നും കേസിന്റെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഇൻസ്പെക്ടർ  കൂട്ടിച്ചേർത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ