രണ്ട് പെണ്‍കുട്ടികളെ വേശ്യാലയത്തില്‍ നിന്ന് രക്ഷിച്ചു; അരങ്ങേറിയത് സിനിമകഥയെ വെല്ലുന്ന ഓപ്പറേഷന്‍

By Web TeamFirst Published Sep 13, 2018, 1:32 PM IST
Highlights

ദില്ലിയിലെ  വേശ്യാതെരുവില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദില്ലി കമ്മീഷൻ ഫോർ വുമണി(ഡിസിഡബ്ല്യുയു)ന്‍റെ  നേതൃത്വത്തിലായിരുന്നു സിനിമയെ വെല്ലുന്ന രക്ഷപ്പെടുത്തല്‍.

ദില്ലി: ദില്ലിയിലെ  വേശ്യാതെരുവില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദില്ലി കമ്മീഷൻ ഫോർ വുമണി(ഡിസിഡബ്ല്യുയു)ന്‍റെ  നേതൃത്വത്തിലായിരുന്നു സിനിമയെ വെല്ലുന്ന രക്ഷപ്പെടുത്തല്‍. 20 ഉം 28ഉം വയസുള്ള പെണ്‍കുട്ടികളെയാണ് സംഘം രക്ഷപ്പെടുത്തിയത്.

പെണ്‍കുട്ടി 181 എന്ന് സ്ത്രീ ഹെൽപ്പ്ലൈനിലേക്ക് വിളിച്ച് കമ്മീഷന് വിവരം നൽകിയിരുന്നു. ഇതോതുടര്‍ന്ന് ഞായറാഴ്ച ഡിസിഡബ്ല്യുയുടെ കൗൺസിലർ അടങ്ങുന്ന സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് തൊഴില്‍ വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന ഇരുവരെയും യമുന വീഹാർ പ്രദേശത്തെ ഒരു വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.  ഇതില്‍ 28 വയസുള്ള യുവതിയെ ദിവസേന 10-15 പേർ ബലാത്സംഗം ചെയ്തുവെന്ന് യുവതി മൊഴി നല്‍കി. ആവിടെ എത്തുന്നവരോട് മോശമായി പെരുമാറിയാല്‍ കൊന്നുകയുമെന്നായിരുന്നു ഭീഷണിയെന്ന് യുവതി പറഞ്ഞു. 

ജോലി തരപ്പെടുത്തിതരാം എന്ന വാഗ്ദാനം നല്‍കി ഒരു സ്ത്രീയാണ് ഇരുപതുകാരിയായ യുവതിയെ ദില്ലിയിലെത്തിച്ചത്. എന്നാല്‍ ഏറെ ശ്രമങ്ങള്‍ക്ക് ശേഷവും ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് മനസിലാക്കി ചതിയില്‍പ്പെടുത്തിയാണ് മറ്റൊരു സ്ത്രീ യുവതിയെ വേശ്യാതെരുവില്‍ എത്തിച്ചത്.
 

click me!