
ഇടുക്കി: കന്പകക്കാനം കൂട്ടക്കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിലായി. കൊല്ലപ്പെട്ട കൃഷ്ണനുമായി മന്ത്രവാദ ബന്ധമുണ്ടായിരുന്ന നെടുങ്കണ്ടം സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. കന്പകക്കാനം കൂട്ടക്കൊലപാതകത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. മന്ത്രവാദവുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്ന സംശയം പോലീസിന് ആദ്യം മുതൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യുകയും സംശയമുള്ള 15 പേരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടരന്വേഷണത്തിലാണ് നെടുങ്കണ്ടം സ്വദേശി പിടിയിലായത്.
ഇയാളെ ഇടുക്കി എആർ ക്യാന്പിൽ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കാമെന്നതിനാൽ മന്ത്രവാദത്തിനായി അടുത്തിടെ വീട്ടിലെത്തിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മോഷണ ശ്രമത്തിനിടയിലാം കൊലപാതകം എന്ന സംശയം ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.
എന്നാൽ പൊലീസിത് തള്ളി. കവർച്ച സംഘമാണെങ്കിൽ മൃതദേഹങ്ങൾ മറവ് ചെയ്യാൻ സാധ്യതയില്ല. അന്വേഷണം വഴി തെറ്റിക്കാനാണോ സ്വർണം എടുത്ത് കൊണ്ടുപോയതെന്നാണ് സംശയം. മോഷ്ടാക്കൾ അതിക്രമിച്ചു കടന്നതിന്റെ സൂചനകളും ഇല്ലെന്നതാണ് മോഷണ ശ്രമമല്ലെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. വീട്ടിൽ നിന്ന് കണ്ടെത്തുന്ന കത്തിയും ചുറ്റികയും നിർമിച്ചത് എവിടെയാണെന്നതിനെ സംബന്ധിച്ചും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ടവരുമായി ബന്ധമുള്ളയാളാണ് കൃത്യം നടത്തിയതെന്നും ഒന്നിലേറെ പേർ ഉൾപ്പെട്ട സംഘമാണ് കൊല നടത്തിയതെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കൃഷ്‌ണന്‍ വീട്ടിൽ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വർ പറഞ്ഞിരുന്നു. ഇതു തന്നെയാണ് സമീപവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിക്കുന്ന വിവരവും. ഈ പശ്ചാത്തലത്തിലാണ് വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
കമ്പകക്കാനം കാനാട്ട് കൃഷ്ണൻകുട്ടി (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരുടെ മൃതദേഹങ്ങളാണു വീടിനടുത്ത് കുഴിച്ചുമൂടിയ നിലയിലായില്‍ കണ്ടെത്തിയത്. കൃഷ്ണന്‍റെയും മകന്‍റെയും തലയിലും ശരീരത്തിലും മാരകമായി മുറിവേറ്റിരുന്നു. സുശീലയുടെ ശരീരത്തിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുഴിയില്‍ ഒന്നിനു മുകളില്‍ ഒന്നായി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കുടുംബത്തെ കാണാതായ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന്, പൊലീസ് പറമ്പിൽ പരിശോധന നടത്തുകയായിരുന്നു. അതിനിടെയാണ് പുതുതായി നിര്‍മിച്ച കുഴഇ കണ്ടെത്തുകയുംഅതില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam