നിധി കിട്ടാന്‍ കര്‍ഷകനെ നരബലി കൊടുത്ത നാല് പേര്‍ അറസ്റ്റില്‍

By Web DeskFirst Published Mar 20, 2018, 2:56 PM IST
Highlights
  • നിധി കണ്ടെത്താന്‍ വഴിപാടായി നരബലി

ബംഗളുരു: നിധി കണ്ടെത്താന്‍ വൃദ്ധനെ നരബലി നടത്തിയ നാല് പേര്‍ പൊലീസ് പിടിയില്‍. 65 കാരനായ ശേഷാ നായിക്കെന്ന കര്‍ഷകനെയാണ് നിധി കണ്ടെത്താന്‍ വഴിപാടായി ശികരിപ്പൂരിലെ അഞ്ജനപുര ഗ്രാമത്തില്‍ നരബലി നടത്തിയത്. സംഭവത്തില്‍ ശേഖരപ്പ, രംഗപ്പ, മഞ്ജുനാഥ്, ഘോസ് പീര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

മാര്‍ച്ച് ഏഴിനാണ് തല വേര്‍പ്പെട്ട് ശരീരം കുത്തിക്കീറിയ നിലയില്‍ ശേഷാ നായിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ശേഷായുടെ മകന്‍ ശിവനന്ത നായിക് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് നരബലിയുടെ വിവരങ്ങള്‍ വ്യക്തമായത്. 

തന്റെ പിതാവിന് ആരുമായും ശത്രുതയില്ലെന്ന് പരാതിയില്‍ ശിവനന്ത വ്യക്തമാക്കിയിരുന്നു. അഞ്ജനപുര ഗ്രാമത്തിലെ ക്ഷേത്രത്തിലെ പൂജാരിയാണ് അറസ്റ്റിലായ ശേഖരപ്പ. ഇയാളാണ് ക്ഷേത്രത്തിന് സമീപം നിധിയുണ്ടെന്നും നരബലി നടത്തിയാല്‍ മാത്രമേ നിധി കണ്ടെത്താനാകൂ എന്നും മറ്റ് മൂന്നുപേരോടും പറഞ്ഞത്.  തുടര്‍ന്ന് ഒരാളെ കൊന്ന് നരബലി നടത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടയിലാണ് കമുങ്ങിന് തോട്ടത്തില്‍ കന്നുകാലികള്‍ക്കുളള പുല്ല് ശേഖരിക്കുന്ന ശേഷാ നായിക്കിനെ ഇവര്‍ കണ്ടത്. ഉടന്‍ തന്നെ ഇയാളെ പിടികൂടുകയും  കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. ശരീരം കുത്തി കീറന്നതും നരബലി എന്ന ആചാരത്തിന്റെ ഭാഗമായാണ് ഇവിടുള്ളവര്‍ കാണുന്നത്. 

click me!