
ദില്ലി:രാജ്യത്ത് കര്‍ഷക സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു.നാണ്യവിളകളുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശഇനങ്ങളുടെ ഇറക്കുമതി സര്‍ക്കാർ വര്‍ധിപ്പിച്ചു. അതേസമയം സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് നാളെ കര്‍ഷകര്‍ അഖിലേന്ത്യാ ബന്ദ് നടത്തും
ഒരു കുപ്പി വെള്ളത്തിന്‍റെ വില പോലും ലഭിക്കാത്ത പാല്‍ എന്തിന് വില്‍ക്കണമെന്നാണ് ക്ഷീരകര്‍ഷകന്‍ മഹേന്ദര്‍സിങ്ങ് ചോദിക്കുന്നത്.പശുവിന് പാലിന് 14 രൂപയും എരുമ പാലിന് 12 രൂപയും മാത്രമാണ് ഹരിയാനയിലെ വില.വീട്ടാവശ്യത്തിന് മാത്രമാണ് ഇപ്പോള്‍ പാല്‍ എടുക്കുന്നത്.
ഇരുപതിലധികം പോത്തുകള്‍ ഉണ്ടായിരുന്നതിനെ വിറ്റു.കശാപ്പ് നിരോധന നിയമം കൊണ്ടുവന്നതിന് പിന്നാലെ കാലിചന്തകളില്‍ ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് കര്‍ഷകന്‍ പറയുന്നു. കര്‍ഷകര്‍ വിലക്കുറവില്‍ പൊറുതിമുട്ടുമ്പോഴും സര്‍ക്കാരിന് കുലുക്കമില്ല.
സമരം ഒത്ത് തീര്‍ക്കാന്‍ വ്യാപരസംഘടനകളെ ചര്‍ച്ചയ്ക്ക് അയച്ചതല്ലാതെ സര്‍ക്കാര്‍ പ്രതിനിധികളാരും കൂടിക്കാഴ്ച്ചയ്ക്ക് തയാറായിട്ടില്ല. ഹരിയാനയിലെ കര്‍ഷകര്‍ക്ക് പിന്നാലെ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിവലെ കര്‍ഷകരും ഉപവാസ സമരം തുടങ്ങി.
ഇതിനിടയില്‍ കൂടുതല്‍വിദേശനാണ്യവിളകളുടെ ഇറക്കുമതി കൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും പ്രതിഷേധത്തിന് ഇടയാക്കി.നേരത്തെ ഗോതമ്പിന്‍റെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വെട്ടിചുരുക്കിയിരുന്നു. പലയിടങ്ങളിലും കെട്ടികിടക്കുന്ന പഞ്ചയാരയും പരിപ്പും ജില്ലാ കളകടറേറ്റുകള്‍ക്ക് മുന്നില്‍ എത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam