കൊച്ചി നഗരത്തിലൂടെ സ്കൂട്ടര്‍ ഓടിച്ച് അഞ്ച് വയസുകാരി; പൊലീസ് അന്വേഷണം ആരംഭിച്ചു

Published : Jul 30, 2018, 03:42 PM ISTUpdated : Jul 30, 2018, 03:52 PM IST
കൊച്ചി നഗരത്തിലൂടെ സ്കൂട്ടര്‍ ഓടിച്ച് അഞ്ച് വയസുകാരി; പൊലീസ് അന്വേഷണം ആരംഭിച്ചു

Synopsis

കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

കൊച്ചി: കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

ഇടപ്പള്ളി ലുലു മാളിന് സമീപത്തുവെച്ചാണ് സംഭവം. സ്കൂട്ടറിന്‍റെ  മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു കൈക്കുഞ്ഞും ഇരിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

പള്ളുരുത്തി സ്വദേശി രാമചന്ദ്രന്റെ പേരിൽ മട്ടാഞ്ചേരി രജിസ്ട്രേഷനിലുളള വണ്ടിയാണ് കുട്ടി ഒാടിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ കർശനമായ നടപടിയെടുക്കാൻ ട്രാൻസ്പോർട് കമ്മീഷ്ണർ  ഉത്തരവിട്ടതായി മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഷാജി മാധവൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ