ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ മസ്‌ക്കറ്റില്‍ തുടങ്ങി

Web Desk |  
Published : Nov 16, 2016, 06:40 PM ISTUpdated : Oct 05, 2018, 04:08 AM IST
ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ മസ്‌ക്കറ്റില്‍ തുടങ്ങി

Synopsis

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തരൂപങ്ങള്‍, സംഗീതം, കാലിഗ്രാഫി പ്രദര്‍ശനം, ഭക്ഷ്യ മേള, ഫാഷന്‍ ഷോ എന്നിവയാണ് സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ അരങ്ങേറിയ ആദ്യ പരിപാടി ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയയും സമ്പന്നമായ പൈതൃകത്തിന്റെയും കാഴ്ചകള്‍ ഒമാനിലെ സ്വദേശി സമൂഹത്തിന് പരിചയപെടുത്തുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്. ഉല്‍കൃഷ്ഠ മായ  സംസ്‌കാരം ഉള്‍കൊള്ളുന്ന ഇന്ത്യയുടെ കലാരൂപങ്ങള്‍  ഒമാനില്‍ അവതരിപ്പിക്കുന്നതില്‍   മന്ത്രി   യൂസഫ് ബിന്‍ അലവി  സംതൃപ്തി  രേഖപെടുത്തി .
 
കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഹൃതാല്‍ ട്രൂപ് ആണ് കഴിഞ്ഞ ദിവസം ബാലെ ഡാന്‍സ് അവതരിപ്പിച്ചത്. നവംബര്‍ 21ന് ഇന്‍ഡോ ഇസ്ലാമിക് കലാരൂപങ്ങളുടെ പ്രദര്‍ശനം നടക്കും. ഡോ. സോമ ഘോഷ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ ഉപകരണ സംഗീത പരിപാടി 2017  ജനുവരി 21നും, കശ്മീരില്‍ നിന്നുമുള്ള ഇന്ത്യന്‍ നാടോടി നൃത്ത, സംഗീത പരിപാടി ഫെബ്രുവരി 10നും അരങ്ങേറും. മാര്‍ച്ച് 17ന് ഫാഷന്‍ ഷോയും ഒപ്പം ഇന്ത്യന്‍ ഭക്ഷ്യ മേളയോടെ 'ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഇന്‍ ഒമാന്‍' സമാപിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണം കട്ടവരാരപ്പാ, സഖാക്കളാണേ അയ്യപ്പ, സ്വർണം വിറ്റതാർക്കപ്പാ, കോൺഗ്രസിനാണേ അയ്യപ്പാ, പോറ്റി പാട്ടിന് പുതിയ വരികളുമായി കെ സുരേന്ദ്രന്‍
പുറത്ത് ‘വീട്ടിൽ ഊണ്’, അകത്ത് മിനി ബാർ, മുകൾ നിലയിൽ രഹസ്യ അറ, റെയ്ഡിൽ കിട്ടിയത് 76 കുപ്പി മദ്യം