ലോകകപ്പ് വിവരണം മലയാളത്തിലും: ചരിത്രം കുറിക്കാന്‍ ഷൈജു ദാമോദരന്‍ സോണിയ്‍ക്കൊപ്പം

Web Desk |  
Published : Jun 09, 2018, 01:49 PM ISTUpdated : Oct 02, 2018, 06:30 AM IST
ലോകകപ്പ് വിവരണം മലയാളത്തിലും: ചരിത്രം കുറിക്കാന്‍ ഷൈജു ദാമോദരന്‍ സോണിയ്‍ക്കൊപ്പം

Synopsis

കമന്‍ററി ബോക്‌സില്‍ ഞാന്‍’ എന്ന കുറിപ്പോടെയാണ് ഷൈജു ഫേസ്ബുക്ക് ലൈവിലെത്തി

കൊച്ചി: ഫുട്ബോള്‍ ലോകകപ്പിന്‍റെ ആവേശത്തിലാണ് ലോകം. മലയാളക്കരയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പ്രിയതാരങ്ങളുടെയും ടീമുകളുടെയും ചിത്രങ്ങള്‍ നിരത്തുന്ന തിരക്കിലാണ് മലയാളികളും. അതിനിടയിലാണ് ഏവര്‍ക്കും സന്തോഷം പകരുന്ന വാര്‍ത്തയെത്തുന്നത്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ വിവരണം മലയാളത്തിലുമുണ്ടാകും. പ്രമുഖ കമന്‍റേറ്റര്‍ ഷൈജു ദാമോദരനാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന സോണി ഇഎസ്പിഎന്‍ ആണ് മലയാളത്തിലും വിവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷൈജുവിനൊപ്പം പ്രമുഖ മലയാളി കമന്‍റേറ്റര്‍മാരും വിവരണത്തിനായി അണിനിരക്കും. 'ഫുട്‌ബോള്‍ മലയാളത്തിന് സ്വപ്ന സാക്ഷാത്കാരം, ലോകകപ്പ് ലൈവ് ഇന്‍ മലയാളം സോണി ഇ.എസ്.പി.എനിലേക്ക് സ്വാഗതം, കമന്‍ട്രി ബോക്‌സില്‍ ഞാന്‍’ എന്ന കുറിപ്പോടെയാണ് ഷൈജു ഫേസ്ബുക്ക് ലൈവില്‍ ഇക്കാര്യം പറഞ്ഞത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ