ഈ വജ്രം വിറ്റുപോയത് 40 മില്യണ്‍ ഡോളറിന്

Web Desk |  
Published : Mar 13, 2018, 10:37 PM ISTUpdated : Jun 08, 2018, 05:48 PM IST
ഈ വജ്രം വിറ്റുപോയത് 40 മില്യണ്‍ ഡോളറിന്

Synopsis

ഖനനം ചെയ്തെടുത്തവയില്‍ അഞ്ചാമത്തെ വലിയ വജ്രം വജ്രം വിറ്റു പോയത് 40 മില്യണ്‍ ഡോളറിന്

ബ്ലൂംബെര്‍ഗ്: 910 ക്യാരറ്റ് ലെസോതോ ലെജന്‍റ് എന്ന വജ്രമാണ് ലോകത്ത് ഇതുവരെ ഖനനം ചെയ്തെടുത്തവയില്‍ അഞ്ചാമത്തെ വലിയ വജ്രം. ഇത്തവണ ഈ വജ്രക്കല്ല് വാര്‍ത്തയില്‍ ഇടം നേടുന്നത് ഇതിന്‍റെ വിലയിലാണ്. 40 മില്യണ്‍ ഡോളറിനാണ് വജ്രം വിറ്റു പോയത്. 

ജെം ഡയമണ്ട്സ് ലിമിറ്റഡ് കമ്പനിയില്‍നിന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തി വന്‍ തുകയ്ക്ക് വജ്രം സ്വന്തമാക്കിയത്. ജെ ഡയമണ്ട് കമ്പനി ലെത്സങ് ഖനിയില്‍നിന്ന് കഴിഞ്ഞ ജനുവരിയിലാണ് ഈ വജ്രം കണ്ടെത്തിയത്.  ലുകാര എന്ന വജ്രമാണ് ലോകത്ത് ഏറ്റവുമധികം വിലയ്ക്ക് വിറ്റുപോയത്. 63 മില്യണ്‍ ഡോളറായിരുന്നു ഇതിന്‍റെ വില. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയ്ക്ക് മുൻപ് 22 മിനിറ്റ് പരസ്യം; തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ
ഐക്യരാഷ്ട്രസഭയില്‍ പുതിയ ഉത്തരവാദിത്തത്തിലേക്ക് മലയാളി ഡോ. അജയ്യ കുമാര്‍, പ്രൊജക്റ്റ്‌ ആൻഡ് ഹ്യൂമാനിറ്റെറിയൻ അഫയേഴ്സ് ഉപദേഷ്ടാവായി നിയമനം