ശബരിമല വിവാദ പോസ്റ്റ്: പ്രിയനന്ദനെതിരെ ഹൈക്കോടതിയിൽ ഹർജി

Published : Feb 04, 2019, 12:36 PM ISTUpdated : Feb 04, 2019, 12:43 PM IST
ശബരിമല വിവാദ പോസ്റ്റ്: പ്രിയനന്ദനെതിരെ ഹൈക്കോടതിയിൽ ഹർജി

Synopsis

ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരെയാണ് ഹർജി

ആലപ്പുഴ: സംവിധായകൻ പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ഹൈക്കോടതിയിൽ ഹർജി നൽകി. ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരെയാണ് ഹർജി. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇയാൾ പൂച്ചാക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.

പ്രിയനന്ദനെതിരായ പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ശബരിമല അയ്യപ്പനെതിരായ പ്രിയനന്ദന്‍റെ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. ഇതേ തുടർന്ന് പ്രിയനന്ദന് നേരെ ആക്രമണമുണ്ടാവുകയും ചാണകവെള്ളം തളിക്കുകയും ചെയ്തിരുന്നു. രാവിലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയനന്ദനന് നേരെ ആക്രണണം ഉണ്ടായത്. 'അയ്യപ്പനെ കുറിച്ച് പറയാൻ നീയാരെടാ' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. 

സംവിധായകന് നേരെ ഉണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പ്രതികരിച്ചിരുന്നു. ഒരു ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ സംഘപരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു