
അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയില്‍ വന്‍ തീപിടുത്തം. ഏഴുകടകള്‍ പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിക്ക് ഇന്‍റസ്ട്രിയല്‍ ഏരിയയിലെ എസി ഗോഡൗണില്‍ നിന്നുയര്‍ന്ന തീ മറ്റു കടകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. വസ്‍ത്രങ്ങളും ബേക്കറികളും, ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിച്ചുവച്ചിരുന്ന ഏഴു ഗോഡൗണുകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചു. പെരുന്നാളിനോടനുബന്ധിച്ച് സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് നാശനഷ്‍ടത്തിന്റെ തോത് വര്‍ധിപ്പിച്ചു.
ഇതോടെ പെരുന്നാള്‍ വിപണി ലക്ഷ്യംകണ്ട കച്ചവടക്കാര്‍ക്ക് കോടികളുടെ നഷ്‍ടമുണ്ടായി. അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേനാവിഭാഗത്തിന് തീ നിയന്ത്രണ വിധേയമാക്കാനായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ആളപായമില്ല. അഗ്നിശമന ഉദ്യോഗസ്ഥര്‍ മറ്റു കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിനാല്‍ നിരവധി ഫാക്ടറികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്‍ട്രയല്‍ ഏരിയയില്‍ വലിയൊരു അപകടമാണ് വഴിമാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam