
ദില്ലി: ദില്ലിയിലെ നോയിഡയില്‍ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം. ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങിയിരിക്കുകയാണ്. നോയിഡയിലെ മെട്രോ ആശുപത്രിയിലാണ് തീപടര്‍ന്നത്.
ആറോളം ഫയര്‍ഫോഴ്സ് സംഘങ്ങളെത്തിയാണ് തീയണയ്ക്കുന്നത്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ചിലര്‍ ജനാലകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടി. 30 ഓളം രോഗികളെ ഒഴിപ്പിച്ചെങ്കിലും ബാക്കിയുളളവര്‍ കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജനാലകള്‍ തകര്‍ത്ത് കെട്ടിടത്തിന് അകത്ത് കയറി ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam