രാസമാലിന്യം നിറഞ്ഞ വർത്തൂർ തടാകത്തിൽ തീ പടര്‍ന്നു

By Web TeamFirst Published Jan 20, 2019, 11:57 PM IST
Highlights

മുമ്പ് പല തവണ ഈ തടാകത്തിൽ നിന്ന് വിഷപ്പത പരന്നിരുന്നു. എന്നാൽ ആദ്യമായാണ് തീപിടുത്തം ഉണ്ടാകുന്നത്.

 ബംഗളൂരു: ബംഗളൂരുവിൽ വീണ്ടും തടാകത്തിന് തീപിടിച്ചു. രാസമാലിന്യം നിറഞ്ഞ വർത്തൂർ തടാകത്തിൽ നാലിടങ്ങളിലാണ് ഉച്ചക്ക് തീ ആളിപ്പടർന്നത്. അഗ്നിശമനസേനാ യൂണിറ്റുകളെത്തി തീയണച്ചു.

മുമ്പ് പല തവണ ഈ തടാകത്തിൽ നിന്ന് വിഷപ്പത പരന്നിരുന്നു. എന്നാൽ ആദ്യമായാണ് തീപിടുത്തം ഉണ്ടാകുന്നത്. ഉച്ചയ്ക്ക് 2.30 ഓടെ തടാകത്തില്‍നിന്ന് ഓറഞ്ച് പുക ഉയരുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ബെല്ലന്തൂര്‍ തടാകത്തിന് തീ പിടിച്ചിരുന്നു. കനത്ത പുക കാരണം സമീപത്തെ റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ പോലും ആകുന്നില്ലായിരുന്നു. വ്യസായ ശാലകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ ബെലന്തൂര്‍ തടാകത്തില്‍ പതഞ്ഞുപൊങ്ങുന്നത് പതിവാണ്. 

click me!