കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം: നിർദേശം നൽകിയത് ‘വിക്രം’ എന്ന് പ്രതി; പിന്നിൽ ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്

Published : Oct 20, 2026, 10:36 AM IST
Fire Incident in Synagogue Accused Names Vikram as  Person Who Gave Instructions Police Yet to Identify the Mastermind

Synopsis

എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ നിർദേശം നൽകിയത് ‘വിക്രം’ എന്നയാളാണെന്ന് പ്രതി എബിൻ പോൾ,സ്ഥിരീകരിക്കാനാവാതെ പൊലീസ്

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിന് പിന്നിൽ ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ള അട്ടിമറി നീക്കമാണോയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്ന പേരിലുള്ളയാളാണെന്ന് മൊഴി നൽകി. എന്നാൽ, വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഫോൺ പരിശോധനയിലൂടെ നിർദേശം നൽകിയതായി പറയപ്പെടുന്ന വ്യക്തിയെക്കുറിച്ചും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫിൽ സമവായം; എപി വിഭാ​ഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും, എപി വിഭാ​ഗം പറയുന്ന ആൾക്ക് വഖഫിൽ അം​ഗത്വം നൽകും
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഡിറ്റ് വാങ്ങിയ സോഫ്റ്റ് വെയർ ഒരുതവണ പോലും ഉപയോ​ഗിച്ചില്ല, നഷ്ടം 33 ലക്ഷം; നിസാരവൽക്കരിച്ച് പിണറായി വിജയൻ