'എനിക്ക് വൈറലാകേണ്ട'; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഹനാന്‍

Published : Jul 26, 2018, 04:54 PM IST
'എനിക്ക് വൈറലാകേണ്ട'; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഹനാന്‍

Synopsis

സോഷ്യല്‍മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ ഇത്രയും നാള്‍ ജീവിച്ചത് കുറെ കഷ്ടപ്പെട്ടാണെന്ന് ഹനാന്‍

തൊടുപുഴ:  പഠനത്തിന് പണം കണ്ടെത്താനായി മത്സ്യം വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍ക്കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍, തനിക്കെതിരെ ഉയരുന്ന  വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണെന്നും ഹനാന്‍ അഭ്യര്‍ത്ഥിച്ചു‍. ജീവിക്കാന്‍ വേണ്ടിയാണ് മീന്‍ക്കച്ചവടം ഉള്‍പ്പടെയുള്ള പല ജോലികളും ചെയ്യുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ഹനാന്‍ പ്രതികരിച്ചു. വിവാദങ്ങള്‍ ഉടലെടുത്തതിനു പിന്നാലെ തൊടുപുഴ അല്‍ അസര്‍ കോളേജ് ഡയറക്ടര്‍ തയ്യാറാക്കിയ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിക്കുകയായിരുന്നു ഹനാന്‍.

സിനിമയുടെ പ്രചരണത്തിന് വേണ്ടി നടത്തിയ പ്രഹസനമായിരുന്നും ഹനാന്‍റെ മീന്‍ക്കച്ചവടം എന്നായിരുന്നു സോഷ്യല്‍മീഡിയില്‍ ഉയര്‍ന്ന ആരോപണം. എന്നാല്‍, ഹനാന്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണെന്ന് കോളേജ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു‍. ഒരു പരിപാടിക്കിടെ കടുത്ത ചെവിവേദന മൂലം ബുദ്ധിമുട്ടിയ ഹനാനെ സഹായിച്ചത് അധ്യാപകരാണെന്നും കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന കുട്ടിയാണെന്നും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ സജീവമാണ് ഹനാനെന്നും തൊടുപുഴ അല്‍ അസര്‍ കോളേജ് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി.

ഹനാനെ പറ്റി വന്ന വാര്‍ത്തകള്‍ ശരിയാണെന്ന് കോളേജിലെ വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നു. ഹനാന്‍ എന്താണെന്ന് നേരിട്ടറിയാമെന്നും മികച്ചൊരു പോരാളിയാണ് ഹനാനെന്നും സഹപാഠികള്‍ പറയുന്നു. ഹനാനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ വസ്തുതകള്‍ മനസിലാക്കണമെന്നും സഹപാഠികള്‍ പറയുന്നു. കാര്യമറിയാതെ ഉറഞ്ഞ് തുള്ളുന്നവര്‍ കാര്യങ്ങള്‍ വന്ന് കണ്ട് ബോധ്യപ്പെടണമെന്നും സഹപാഠികള്‍ പറയുന്നു.

കോളേജിലെ പരിപാടികള്‍ക്ക് ഹനാന്‍ നിരവധി തവണ അവതാരക ആയിട്ടുണ്ടെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്നലെയാണ് കൊച്ചി പാലാരിവട്ടത്ത് കോളേജ് യൂണിഫോമില്‍ മല്‍സ്യം വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത പുറത്ത് വന്നത്. കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ തളരാതെ പൊരുതി നില്‍ക്കുന്ന പെണ്‍കുട്ടിയെ ആദ്യം തോളിലേറ്റിയ സമൂഹമാധ്യമങ്ങള്‍ വ്യാജവാര്‍ത്തയാണെന്ന് പ്രചരണത്തെ തുടര്‍ന്ന് ഹനാനെതിരെ രൂക്ഷമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നേരിട്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ