
തൃശ്ശൂർ: തൃശ്ശൂർ എറിയാട് മണപ്പാട്ടുചാൽ ബീച്ചിൽ മത്സ്യത്തൊഴിലാളിക്ക് കുത്തേറ്റ സംഭവത്തിൽ അയൽവാസി പിടിയിൽ. അഞ്ചലശ്ശേരിസ്വദേശി മോഹനനാണ് പിടിയിലായത്. കുത്തേറ്റ നാസർ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുന്പോൾ മോഹനൽ പുതുതായി വാങ്ങിയ മീൻ വലയിൽ നാസർ അവകാശമുന്നയിക്കുകയായിരുന്നു. തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലെത്തിയത്. മോഹനും നാസറും
മറ്റൊരു സുഹൃത്തും ചേർന്ന് നേരത്തെ മത്സ്യബന്ധനത്തിന് പോയിരുന്നു.വരുമാനം കുറഞ്ഞപ്പോൾ നാസർ പിൻവാങ്ങി.
പിന്നീട് ഇവർ വാങ്ങിയ മീൻ വലയിലാണ് നാസർ അവകാശമുന്നയിച്ചത്. പ്രകോപിതനായ മോഹനൻ ആക്രമിക്കുകയായിരുന്നു. നാസറിന്റെ നിലവിളി കേട്ട് ആളുകൾ എത്തുന്പോഴേക്കും മോഹനൻ രക്ഷപ്പെട്ടു. ഇയാളെ ഇന്ന് രാവിലെ കാരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുത്തേറ്റ നാസർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam