
കണ്ണൂർ: കണ്ണൂരിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് കടലിൽ മുങ്ങി. ഏഴിമല ഭാഗത്തായാണ് ബോട്ട് മുങ്ങിയത്. ബോട്ടിൽ ആറ് മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. പുതിയങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ പൊൻകുരിശ് എന്ന ബോട്ടാണ് മുങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൺതിട്ടയിൽ ഇടിച്ച ബോട്ടിൽ വെള്ളം കയറിയാണ് അപകടം ഉണ്ടായത്.
ഇന്ന് 11 മണിയോടെയാണ് പുതിയങ്ങാടിയിൽ നിന്നും ബോട്ട് മത്സ്യബന്ധനത്തിനായി പോയത്. IND KL 08 MO 3694 നമ്പർ ഫൈബർ വള്ളമാണ് ഏഴിമല ഭാഗത്ത് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന അലക്സാണ്ടർ, അനിൽകുമാർ, അലോഷ്യസ്, ആൽബി, ലക്ഷ്മണൻ, ക്രിസ്റ്റടിമൻ എന്നീ 6 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചതായി മറൈൻ എൻഫോഴ്സ്മെന്റ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam