
പാറ്റ്‍ന: പഞ്ചസാര ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പാറ്റ്‍ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ റായ്‍ബറേലിയില്‍ മറ്റൊരു പഞ്ചസാര ഫാക്ടറിയിലും ബോയ്‍ലര്‍ പൊട്ടിത്തെറിച്ച് 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിഹാറില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാരണം ഇനിയും വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നും സംശയമുണ്ട്. സംഭവം നടന്ന ഉടനെ പൊലീസും മറ്റ് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അതേസമയം മരണപ്പെട്ടവരുടെ ആശ്രിതതര്‍ക്കും പരിക്കേറ്റവര്‍ക്കും കമ്പനി നഷ്‌ടപരിഹാരം നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam