ജമ്മുവില്‍ വീണ്ടും ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം അഞ്ചായി

By Web TeamFirst Published Sep 15, 2018, 10:55 AM IST
Highlights

ജമ്മുകാശ്‌മീരിൽ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. രാവിലെ നടന്ന  3 തീവ്രവാദികളെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.  ജമ്മുവിലെ കുൽഗാം ജില്ലയിലെ ചൗഗാമിൽ പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ.

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. രാവിലെ നടന്ന  മൂന്ന് തീവ്രവാദികളെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.  ജമ്മുവിലെ കുൽഗാം ജില്ലയിലെ ചൗഗാമിൽ പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. തീവ്രവാദികൾ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

തീവ്രവാദികൾ ഇപ്പോഴും വീടിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷ കണക്കിലെടുത്ത് ബാരമുള്ള- ഖാസിഗുണ്ട് ട്രെയിൻ സർവീസ് നിറുത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മുവിലെ റീസിയിൽ നടന്ന ഏറ്റുമുട്ടിലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

click me!