
അഹമ്മദ് നഗര്‍: അഞ്ചുവയസുള്ള ദളിത് ബാലിക ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് സംഭവം. കാരേഗാവ് സ്വദേശിയായ ബാലികയാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് സഹോദരിക്കൊപ്പം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി, തിരിച്ചുവന്നതോടെ കിടപ്പിലാവുകയായിരുന്നു. അസുഖമാണെന്ന് തെറ്റിദ്ധരിച്ച വീട്ടുകാര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയ ഡോക്ടര്‍മാരാണ് ബലാത്സംഗം നടന്നതായി സംശയം പ്രകടിപ്പിച്ചത്. വൈകാതെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. വിശദപരിശോധനയില്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് അഹമ്മദ് നഗറിലെ വിവിധയിടങ്ങളില്‍ ദളിത് സംഘടനകള്‍ പ്രതിഷേധം നടത്തി. പ്രതികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam