2022ലെ 'ജി20' ഉച്ചകോടി ഇന്ത്യയില്‍

By Web TeamFirst Published Dec 3, 2018, 10:18 AM IST
Highlights

ലോകത്തെ 20 വന്‍ സാമ്പത്തിക ശക്തികളുടെ പൊതു വേദിയായ 'ജി20'യുടെ 2022ലെ ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമാണ് 2022 എന്ന പ്രത്യേകത ഇതിനുണ്ട്. 

 

ബ്യുണസ് ഐറിസ്: ലോകത്തെ 20 വന്‍ സാമ്പത്തിക ശക്തികളുടെ പൊതു വേദിയായ 'ജി20'യുടെ 2022ലെ ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും. അര്‍ജന്‍റീനയില്‍ നടന്ന 13-ാമത് ജി20 ഉച്ചകോടിക്കിടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമാണ് 2022 എന്ന പ്രത്യേകത ഇതിനുണ്ട്.

നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യയ്ക്ക് ജി20 ഉച്ചകോടിക്ക് വേദിയാകാനുള്ള അവസരം 2021 ലാണ്. 2022 ഇറ്റലിയുടെ അവസരമായിരുന്നു. എന്നാല്‍ 2022 ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആ വര്‍ഷത്തില്‍ തന്നെ ഉച്ചകോടിക്ക് വേദിയാകാനുള്ള ആഗ്രഹം പ്രധാനമന്ത്രി ഇറ്റലിയെ അറിയിക്കുകയും ഇന്ത്യയുടെ അഭ്യര്‍ഥന ഇറ്റലി സ്വീകരിക്കുകയുമായിരുന്നു. ഇരുരാജ്യങ്ങളും തങ്ങളുടെ അവസരങ്ങള്‍ പരസ്പരം വെച്ചുമാറിയത് മറ്റ് രാജ്യങ്ങളും അംഗീകരിച്ചതോടെ ഇന്ത്യ 2022 ല്‍ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും.

2019ലെ ഉച്ചകോടിക്ക് ജപ്പാനും 2020ലെ ഉച്ചകോടിക്ക് സൗദി അറേബ്യയും ആതിഥേയത്വം വഹിക്കും. 

click me!