
തൃശൂര്‍:നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ബസ് കാത്തുനിന്ന അഞ്ചുവയസുകാരന്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മഠത്തലവിശ്വനാഥ ക്ഷേത്രത്തിന് സമീപമാണ് സംഭവം. അമ്മയോടൊപ്പം ബസ് കാത്തുനിന്ന അമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നത് 11 പേരാണ്, ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുവയസുകാരനായ ആദില്‍ എന്ന കുട്ടിയും മരിച്ചു.
കാറിലുണ്ടായിരുന്ന എല്ലാവരെയും സ്വാകാര്യ ആശുപത്രികളിലായി ചികിത്സക്ക് പ്രവേശിപ്പിച്ചു. അതിവേഗതയിലായിരുന്നു കാറെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam